ആലിയയുടെ വ്യാജ ഒപ്പിട്ട് 77 ലക്ഷം തട്ടി; മുൻ മാനേജർ അറസ്റ്റിൽ

ഷീബ വിജയൻ
മുംബൈ: ആലിയ ഭട്ടിന്റെ വ്യാജ ഒപ്പിട്ട് പണം തട്ടിയ സംഭവത്തിൽ മുൻ മാനേജർ അറസ്റ്റിലായി. 32കാരിയായ വേദിക പ്രകാശ് ഷെട്ടിയാണ് 77 ലക്ഷം തട്ടിയെടുത്തെന്ന കേസിൽ ജുഹു പൊലീസിന്‍റെ പിടിയിലായത്. വേദികയെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യുകയും പിന്നീട് മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. തട്ടിപ്പിന്റെ വ്യാപ്തി അറിയാനും മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.
സാമ്പത്തിക ക്രമക്കേടുകൾക്ക് വേദികക്കെതിരെ ആലിയയുടെ അമ്മ സോണി റസ്ദാൻ പരാതി നൽകി ഏകദേശം അഞ്ച് മാസങ്ങൾക്കുശേഷമാണ്അറസ്റ്റ്. ആലിയ ഭട്ടിന്റെ വ്യാജ ഒപ്പുകൾ ഉണ്ടാക്കി രണ്ട് വർഷത്തിനിടെ വേദിക 77 ലക്ഷം രൂപയുടെ അനധികൃത ഇടപാടുകളാണ് നടത്തിയതെന്ന് പൊലീസ് പറയുന്നത്. ആലിയയുടെ പ്രൊഡക്ഷന്‍ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിൽനിന്നും നടിയുടെ വ്യക്തിഗത അക്കൗണ്ടുകളിൽനിന്നുമാണ് പണം തട്ടിയത്.
qswadsasdfas