പുനഃസംഘടനയിൽ നേതാക്കളുടെ അതൃപ്തി രൂക്ഷം; എഐസിസി യോഗത്തിൽ നിന്ന് കെ.സുധാകരൻ വിട്ടുനിൽക്കും

കെപിസിസി പുനഃസംഘടനയിൽ നേതാക്കളുടെ അതൃപ്തി തുടരുന്നു. എഐസിസി യോഗത്തിൽ നിന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ വിട്ടുനിൽക്കും. തിരുവനനന്തപുരത്തുള്ള സുധാകരൻ കണ്ണൂരിലേക്ക് മടങ്ങും. വി.എം സുധീരൻ, കെ.മുരളീധരൻ,മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നില്ല.
അതേസമയം, പുനഃസംഘടനയിൽ ആർക്കും അതൃപ്തിയില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. പുതിയ കെപിസിസി ഭാരവാഹികൾ കേന്ദ്രനേതൃത്വവുമായുള്ള ആശയവിനിമയത്തിനാണ് ഡൽഹിയിലെത്തിയിട്ടുള്ളത്. എല്ലാ കാര്യങ്ങളും ചർച്ചയിൽ കടന്നുവരും. സ്വീകാര്യത കിട്ടിയ കെപിസിസി ലിസ്റ്റാണ് വന്നതെന്നും ആർക്കും ഒരു അതൃപ്തിയുമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ.സുധാകരൻ തന്നെ തലയിൽ കൈവച്ചാണ് അനുഗ്രഹിച്ചതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
dfszfdsdfsfsd