വയനാട് ടൗൺഷിപ്പ് സന്ദർശനം: മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം
ഷീബ വിജയൻ
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിച്ച ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയ നടൻ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം. സന്ദർശന വേളയിൽ കൂടെയുണ്ടായിരുന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറിനിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടതാണ് ഇടതുപക്ഷ അനുഭാവികളെ ചൊടിപ്പിച്ചത്. ജനങ്ങൾ തെറ്റിദ്ധരിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചാണ് മമ്മൂട്ടി റഫീഖിനോട് മാറിനടക്കാൻ ആവശ്യപ്പെട്ടത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് മമ്മൂട്ടിക്കെതിരെ വിമർശനങ്ങൾ ഉയർന്നത്. എന്നാൽ, തികച്ചും സ്വകാര്യമായ സന്ദർശനമായാണ് മമ്മൂട്ടി അവിടെ എത്തിയതെന്നും മാധ്യമങ്ങളെ പോലും അറിയിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി താരത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
wsaasd


