ജഡ്ജിയുടെ ഭാഗത്ത് തികഞ്ഞ അശ്രദ്ധയുണ്ടായി; അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ സുപ്രീംകോടതി


സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗ ശ്രമത്തിന്‍റെ തെളിവായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി. പരാമര്‍ശങ്ങളില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി നടപടി.

അലഹബാദ് ഹൈക്കോടതിയുടെ വിധിന്യായത്തിലെ 21, 24, 26 ഖണ്ഡികകള്‍ സ്റ്റേ ചെയ്യുകയാണെന്ന് ജസ്റ്റീസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. വിധി പറഞ്ഞ ജഡ്ജിയുടെ ഭാഗത്ത് തികഞ്ഞ അശ്രദ്ധയുണ്ടായി. വിധിയിലെ പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കുന്നതാണ്. അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് കോടതി സ്വമേധയാ കേസെടുത്തത്. കേന്ദ്ര സര്‍ക്കാരിനും യുപി സര്‍ക്കാരിനും കേസിലെ കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചു.

 

article-image

AWSADFSFADSFADS

You might also like

  • Straight Forward

Most Viewed