രാജ്യത്തെ ആദ്യത്തെ ‘ഡോം സിറ്റി’ മഹകുംഭില്‍ നിര്‍മിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍


ഇന്ത്യയിലെ ആദ്യത്തെ ‘ഡോം സിറ്റി’ മഹകുംഭില്‍ നിര്‍മിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മഹാകുംഭ് നഗറിലെ അരയില്‍ 3 ഹെക്ടറില്‍ 51 കോടി രൂപ ചെലവിലാണ് ഡോം സിറ്റി നിര്‍മ്മിക്കുന്നത്. ഡോം സിറ്റിയില്‍ മൊത്തം 176 കോട്ടേജുകളാണ് നിര്‍മ്മിക്കുന്നത്. ഓരോന്നിനും അത്യാധുനിക സൗകര്യങ്ങളാണുത്.ഡോം സിറ്റിയില്‍ 44 താഴികക്കുടങ്ങള്‍ ഉണ്ടാകും, ഓരോന്നിനും 32ഃ32 അടി വലുപ്പവും 15 മുതല്‍ 18 അടി വരെ ഉയരത്തിലുമായിരിക്കും നിര്‍മാണം. ബുള്ളറ്റ് പ്രൂഫും ഫയര്‍ പ്രൂഫും ഉള്‍പ്പെടെ 360 ഡിഗ്രി പോളികാര്‍ബണേറ്റ് ഷീറ്റുകള്‍ ഉപയോഗിച്ചാണ് താഴികക്കുടങ്ങള്‍ നിര്‍മ്മിക്കുന്നത്.

എല്ലാ കോട്ടേജിലും എയര്‍ കണ്ടീഷനിംഗ്, ഗീസര്‍, ഭക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. ഉത്സസമയത്ത് 81,000 രൂപയും സാധാരണ ദിവസങ്ങളില്‍ 41,000 രൂപയുമാണ് കോട്ടേജിന്റെ വാടക. സ്‌നാന ഉത്സവ സമയത്ത് താഴികക്കുടത്തിന് 1,10,000 രൂപയും സാധാരണ ദിവസങ്ങളില്‍ 81,000 രൂപയുമാണ് വാടകയായി നിശ്ചയിച്ചിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് കാഴ്ച ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സ്വകാര്യ സഹകരണത്തോടെയായിരിക്കും നിര്‍മാണം. ആവശ്യമായ ഭൂമി ടൂറിസം വകുപ്പ് നല്‍കും. ത്രിവേണിയില്‍ സ്വകാര്യ കമ്പനിയായ ഇവോ ലൈഫ് സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക.

 

article-image

ോ്േ്േി്ിേ്േി്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed