മലപ്പുറത്ത് ഹോട്ടൽ ബിരിയാണിയിൽ ചത്ത പല്ലി ; ഹോട്ടൽ അടപ്പിച്ചു


മലപ്പുറം നിലമ്പൂർ ചന്തക്കുന്നിലെ ഹോട്ടലിൽ ബിരിയാണിയിൽ ചത്ത പല്ലി. ഹോട്ടൽ ഫുഡ് സേഫ്റ്റി ഓഫിസർ അടപ്പിച്ചു. നിലമ്പൂർ ചന്തക്കുന്നിലെ സിറ്റി പാലസ് ഹോട്ടലിന് എതിരെയാണ് നടപടി ഉണ്ടായത്. പനമരം സ്വദേശികളായ ബൈജു, നൗഫൽ എന്നിവർ കഴിക്കാൻ വാങ്ങിയ ബിരിയാണിയിലാണ് ചന്ത പല്ലിയെ കണ്ടെത്തിയത്. ഇരുവരുടെയും പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസം അങ്കണവാടിയിലെ അമൃതം പൊടിയിൽ നിന്നും ചത്ത പല്ലിയെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കുന്നത്തുകാലിലാണ് സംഭവം. അമൃതം പൊടിയിൽ പല്ലി കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അഭിഭാഷകനായ അനൂപ് പാലിയോടാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

article-image

asdadsadsads

You might also like

  • Straight Forward

Most Viewed