ബംഗളൂരുവിൽ ആഡംബര കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് കുട്ടികളടക്കം ആറു പേർ മരിച്ചു


ബംഗളൂരു: ആഡംബര കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് കുട്ടികളടക്കം ആറു പേർ മരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ ബംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടം. അപകടത്തിൽപെട്ട വോൾവോ കാറിലുണ്ടായിരുന്നവരാണ് മരിച്ചവരെല്ലാം.വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നവരാണ് കാറിലുണ്ടായിരുന്നത്. തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി.

കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും ഇതിനിടെ കണ്ടെയ്‌നര്‍ ലോറി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നും ഇടിയുടെ ആഘാതത്തിൽ കണ്ടെയ്‌നര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളടക്കം കാറിലുണ്ടായിരുന്ന ആറുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.

മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ക്രെയിൻ ഉപയോഗിച്ചാണ് ലോറി കാറിന് മുകളില്‍നിന്ന് കണ്ടെയ്‌നര്‍ ലോറി മാറ്റിയത്. അപകടത്തെതുടർന്ന് ഇവിടെ കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി.

article-image

dszfd

You might also like

  • Straight Forward

Most Viewed