ബി.ഡി.എം.എ മാർഷൽ ആർട്സ് അക്കാദമിയിൽ ബ്ലാക്ക് ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബി.ഡി.എം.എ മാർഷൽ ആർട്സ് അക്കാദമിയിലെ സൽമാനിയ, സനദ്, മുഹറഖ്, റിഫ, ജിദാലി എന്നീ കേന്ദ്രങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു. ബ്ലാക്ക് ബെൽറ്റ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഗ്രേഡിങ് ടെസ്റ്റിന് ബഹ്റൈൻ ചീഫ് ഡോക്ടർ ഷാമിർഖാൻ നേതൃത്വം നൽകി. പ്രൗഢഗംഭീരമായ ചടങ്ങിൽ യൂസഫ് ഹസ്സൻ മുഖ്യാതിഥിയായി പങ്കെടുത്തു. റിയാസ്, അബു, സുജൻ, പ്രസൻജിത്ത്, ലേഡി ഇൻസ്ട്രക്ടർ ജസ്ന, ദിൽ ഷാബ് (കെ.എസ്.എ), സുധാസത്യ എന്നിവരുടെ മേൽനോട്ടത്തിലാണ് ടെസ്റ്റ് നടന്നത്. ചടങ്ങിൽ ജോളി നടത്തിയ മോട്ടിവേഷൻ സ്പീച്ച് വിദ്യാർത്ഥികൾക്ക് വലിയ ആവേശമായി. ഗ്രേഡിങ് ടെസ്റ്റിൽ റിയാസ് തേർഡ് ഡിഗ്രി ബ്ലാക്ക് ബെൽറ്റും, ഹിനാദ് സെക്കൻഡ് ഡിഗ്രി ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി. മറിയ ജോൺസൺ, ആര്യനന്ദ ഷിബു, മുഹമ്മദ് അയാൻ, ഷിസാൻ മൊയ്തീൻ എന്നിവർ ഫസ്റ്റ് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടി.
dfsadeswasw

