പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റാൽ കടകൾ സ്ഥിരമായി പൂട്ടണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈൻ എംപി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിൽ പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ താൽക്കാലികവും സ്ഥിരവുമായ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ ശുപാർശ ചെയ്ത് എം.പി മുഹമ്മദ് മൂസ. രാജ്യത്തെ പുകയില വിരുദ്ധ നിയമത്തിൽ ഭേദഗതി വരുത്താനുള്ള കരട് നിർദ്ദേശമാണ് അദ്ദേഹം സമർപ്പിച്ചത്.

പുതിയ ഭേദഗതി പ്രകാരം 18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുകയോ സൗജന്യമായി വിതരണം ചെയ്യുകയോ ചെയ്യുന്ന ബിസിനസ്സ് സ്ഥാപനങ്ങൾക്ക് 1,000 മുതൽ 3,000 ബഹ്റൈനി ദിനാർ വരെ പിഴ ചുമത്തും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ ആദ്യതവണ ഒരു മാസത്തേക്ക് അടച്ചുപൂട്ടും. കുറ്റം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി സ്ഥിരമായി പൂട്ടിക്കാനുമാണ് ശുപാർശ. ഇലക്ട്രോണിക് സിഗരറ്റുകളുടെയും ആധുനിക പുകയില ഉൽപ്പന്നങ്ങളുടെയും കടന്നുകയറ്റത്തോടെ നിലവിലുള്ള ശിക്ഷാ നിയമങ്ങൾ ലംഘനങ്ങളെ തടയാൻ പര്യാപ്തമല്ലെന്ന് എം.പി ചൂണ്ടിക്കാട്ടി.

ഇത്തരം ബദൽ പുകയില ഉൽപ്പന്നങ്ങളുടെ നിയമലംഘനങ്ങൾക്ക് ഒരു വർഷം വരെ തടവും 1,00,000 ദിനാർ വരെ പിഴയും പുതിയ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, നിയമവിരുദ്ധമായി കണ്ടെത്തുന്ന പുകയില ഉൽപ്പന്നങ്ങൾ കണ്ടുകെട്ടാനും കോടതിക്ക് അധികാരം നൽകും. രാജ്യത്തെ യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പുകവലി ശീലം കുറയ്ക്കുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഭേദഗതിയെന്ന് അദ്ദേഹം വ്യക്തമാക്കി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed