വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു, ആരോഗ്യത്തിനൊപ്പം കായികവും മുരളീധരന് നല്‍കാന്‍ സാധ്യത


ഷീബ വിജയൻ

വി.ഡി. സതീശൻ മന്ത്രിസഭ അധികാരമേറ്റ് രണ്ടു ദിവസം കഴിഞ്ഞിട്ടും വകുപ്പ് വിഭജനത്തിലെ തർക്കങ്ങൾക്ക് പരിഹാരമായില്ല. കെ. മുരളീധരന് ആരോഗ്യവകുപ്പിനൊപ്പം കായികവകുപ്പും എ.പി. അനിൽകുമാറിന് വൈദ്യുതിക്കൊപ്പം ദേവസ്വവും നൽകി അനുനയിപ്പിക്കാനാണ് കോൺഗ്രസിലെ ശ്രമം. തുടക്കത്തിൽ വൈദ്യുതി വകുപ്പാണ് മുരളീധരന് നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ഫിഷറീസ് വകുപ്പിനെച്ചൊല്ലി മുസ്ലിം ലീഗും കോൺഗ്രസും തമ്മിലും തർക്കം നിലനിൽക്കുന്നുണ്ട്. ഇതിനിടെ മന്ത്രിമാരായ കെ. മുരളീധരനും സി.പി. ജോണും ലത്തീൻ അതിരൂപതാ ആസ്ഥാനത്തെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. കടലിനെ അറിയുന്ന ആൾ തന്നെ ഫിഷറീസ് മന്ത്രിയാകണമെന്നാണ് ലത്തീൻ സഭയുടെ നിലപാട്.

article-image

eqwewq

You might also like

  • Lulu Exchange
  • Straight Forward

Most Viewed