കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചാണ്ടി ഉമ്മനായി ഫ്ലക്സ് ബോർഡുകൾ
ഷീബ വിജയൻ
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിലാണ് "കെപിസിസി പ്രഡിഡന്റിനെ ചാണ്ടി ഉമ്മൻ നയിക്കട്ടെ" എന്ന വാചകത്തോടെയുള്ള ബോർഡുകൾ ഉയർന്നത്. വി.ഡി. സതീശൻ മന്ത്രിസഭയിൽ നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിയാകുന്ന പശ്ചാത്തലത്തിലാണ് പുതിയ പ്രസിഡന്റിനായുള്ള ചർച്ചകൾ സജീവമായത്. വകുപ്പ് വിഭജനത്തിന് ശേഷമായിരിക്കും പാർട്ടി തലപ്പത്തെ മാറ്റത്തെക്കുറിച്ച് ഔദ്യോഗിക ചർച്ചകൾ നടക്കുക.
QSASA

