'കരിയറിന് മുൻഗണന നൽകൂ, നമ്മളെ രക്ഷിക്കാൻ ആരും വരില്ല'; കങ്കണ റണാവത്
ഷീബ വിജയൻ
ഭോപ്പാലിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മുൻ നടി ട്വിഷ ശർമ്മ മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടി കങ്കണ റണാവത്. വിവാഹത്തേക്കാൾ മുൻഗണന സ്വന്തം കരിയറിന് നൽകാൻ യുവതികൾ തയ്യാറാകണമെന്ന് കങ്കണ ഇൻസ്റ്റാഗ്രാമിലൂടെ ആവശ്യപ്പെട്ടു. പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞാൽ ഇന്ത്യൻ സമൂഹം അവരെ കൈവിടുന്ന രീതിയാണ് നിലവിലുള്ളത്. സാമ്പത്തികമായും വ്യക്തിപരമായും പൂർണ്ണ സ്വാതന്ത്ര്യം നേടിയതിനുശേഷം മാത്രമായിരിക്കണം വിവാഹത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. നമ്മളെ രക്ഷിക്കാൻ മറ്റാരും വരില്ലെന്ന തിരിച്ചറിവുണ്ടാകണമെന്നും കങ്കണ ഓർമ്മിപ്പിച്ചു. മെയ് 12-നാണ് ട്വിഷ ശർമ്മയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ട്വിഷയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
aSASSAWDSA

