റെക്കോർഡുകൾ തകർത്തെറിഞ്ഞ് വൈഭവ് സൂര്യവംശിയുടെ വിക്കറ്റ് വേട്ട; രാജസ്ഥാൻ പ്ലേഓഫിലേക്ക്
ഷീബ വിജയൻ
ഐപിഎല്ലിൽ ലഖ്‌നൗവിനെതിരായ മത്സരത്തിൽ 38 പന്തിൽ 93 റൺസുമായി രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശിക്ക് റെക്കോർഡ് നേട്ടം. പത്ത് സിക്സറുകൾ ഉൾപ്പെടുന്ന ഈ വെടിക്കെട്ട് പ്രകടനത്തോടെ ഒരു ഐപിഎൽ സീസണിൽ 500 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി സൂര്യവംശി മാറി. 20-ാം വയസ്സിൽ ഈ നേട്ടം കൈവരിച്ച ഋഷഭ് പന്തിന്റെ റെക്കോർഡാണ് താരം തിരുത്തിയത്. കൂടാതെ 236.3 എന്ന റെക്കോർഡ് സ്ട്രൈക്ക് റേറ്റും ഒരു സീസണിൽ 50 സിക്സറുകൾ (ആകെ 53 സിക്സുകൾ) തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റർ എന്ന ഖ്യാതിയും സൂര്യവംശി സ്വന്തമാക്കി.
AASASSAS

