എബോള വ്യാപനം: ആഫ്രിക്കൻ രാജ്യങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തി അമേരിക്ക
ഷീബ വിജയൻ
കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ വീണ്ടും പടരുന്ന സാഹചര്യത്തിൽ അമേരിക്ക കടുത്ത യാത്രാവിലക്ക് ഏർപ്പെടുത്തി. ഈ രാജ്യങ്ങളിലേക്ക് അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യരുതെന്ന് നിർദേശിക്കുന്ന 'ലെവൽ 4' മുന്നറിയിപ്പാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയത്. കഴിഞ്ഞ 21 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ച വിദേശികൾക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. രോഗബാധയേറ്റ ഒരു അമേരിക്കൻ മിഷനറി ഡോക്ടറെ വിദഗ്ദ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് മാറ്റിയിട്ടുണ്ട്.
adssaassa

