കൊല്ലത്ത് വയോധികയെ പൂവൻകോഴി കൊത്തിക്കീറി; മുഖത്ത് 12 തുന്നലുകൾ
ഷീബ വിജയൻ
കൊല്ലം പൂയപ്പള്ളിയിൽ വഴിനടന്നു പോയ എഴുപത്തിനാലുകാരിയായ ജോയ്സ് എന്ന വയോധികയെ പൂവൻകോഴി ക്രൂരമായി ആക്രമിച്ചു. കോഴിയുടെ കൊത്തലേറ്റ് ഗുരുതരമായി പരിക്കേറ്റ വയോധികയുടെ മുഖത്ത് 12 തുന്നലുകളാണ ഇടേണ്ടി വന്നത്. തലയിൽ പാഞ്ഞുകയറി മുഖത്തും പുരികത്തിലും മൂക്കിന്റെ വശങ്ങളിലും കോഴി ക്രൂരമായി കൊത്തുകയായിരുന്നു. ചോരയിൽ കുളിച്ച വയോധികയെ നാട്ടുകാരാണ് രക്ഷപെടുത്തി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് വയോധികയുടെ താല്പര്യപ്രകാരം കേസ് വേണ്ടെന്നുവെച്ചു.
aeswdaswasw

