ഈദുൽ അദ്ഹ അവധി പ്രഖ്യാപിച്ച് ബഹ്റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര

മനാമ: ഈ വർഷത്തെ അറഫാ ദിനത്തോടും ഈദുൽ അദ്ഹയോടും (ബലിപെരുന്നാൾ) അനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ച് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിറക്കി.

ഉത്തരവ് പ്രകാരം മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ (ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി) രാജ്യത്തെ മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

ഔദ്യോഗിക അവധി ദിവസങ്ങളിൽ ഒന്ന് വാരാന്ത്യ അവധിയായ വെള്ളിയാഴ്ചയുമായി ഒത്തുപോകുന്നതിനാൽ, അതിന് പകരമായി മെയ് 31 ഞായറാഴ്ച കൂടി അഡീഷണൽ അവധിയായി നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതോടെ പൊതുമേഖലയ്ക്ക് തുടർച്ചയായി 6 ദിവസത്തെ അവധിയാണ് ലഭിക്കുക.

article-image

sddfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed