കണ്ണൂരിൽ ഡെങ്കിപ്പനി പടരുന്നു; കനത്ത ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്
ഷീബ വിജയൻ
മഴ ശക്തമായതോടെ കണ്ണൂർ ജില്ലയിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ ഇതിനകം 42,376 പേർ പനി ബാധിച്ച് ചികിത്സ തേടിയതിൽ 237 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാങ്ങാട്ടിടം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്. ഇടവിട്ടുള്ള മഴ കൊതുക് പെരുകാൻ കാരണമാകുമെന്നതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു.
DXXXX

