നോർവേയിൽ ആറുവയസ്സുകാരൻ 1,300 വർഷം പഴക്കമുള്ള വാൾ കണ്ടെത്തി


ഷീബ വിജയൻ

നോർവേയിലെ ഇൻലാൻഡെറ്റ് കൗണ്ടിയിൽ സ്കൂൾ വിനോദയാത്രയ്ക്കിടെ ആറുവയസ്സുകാരനായ ഹെൻറിക് റെഫ്‌സ്‌നെസ് 1,300 വർഷം പഴക്കമുള്ള അപൂർവ്വ വാൾ കണ്ടെത്തി. വയലിലൂടെ നടക്കുമ്പോൾ മണ്ണിൽ നിന്നും പുറത്തേക്ക് തള്ളിയ നിലയിലാണ് ഈ ലോഹവസ്തു കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്. അധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് പുരാവസ്തു ഗവേഷകർ സ്ഥലത്തെത്തി വാൾ സുരക്ഷിതമായി പുറത്തെടുത്തു. വൈക്കിങ് കാലഘട്ടത്തിന് തൊട്ടുമുമ്പുള്ള മെറോവിംഗിയൻ കാലഘട്ടത്തിലെ (എഡി 550-880) ഒരു യോദ്ധാവിന്റേതാകാം ഈ വാളെന്നാണ് പ്രാഥമിക നിഗമനം.

article-image

assassa

You might also like

  • Lulu Exchange
  • Straight Forward

Most Viewed