സതീശൻ മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂർത്തിയായി; അന്തിമ പട്ടിക ഗവർണർക്ക്


ഷീബ വിജയൻ

ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂർത്തിയായി. അന്തിമ പട്ടിക ഗവർണറുടെ അംഗീകാരത്തിനായി രാജ്ഭവന് കൈമാറിയിട്ടുണ്ട്. കടുത്ത തർക്കങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് കെ. മുരളീധരന് അദ്ദേഹം ആവശ്യപ്പെട്ട ആരോഗ്യവകുപ്പും ഒപ്പം കായികവകുപ്പും നൽകാൻ ധാരണയായി. ആദ്യം മുരളീധരന് നിശ്ചയിച്ചിരുന്ന വൈദ്യുതി വകുപ്പ് എ.പി. അനിൽകുമാറിന് നൽകും. അനിൽകുമാറിന് വൈദ്യുതിക്കൊപ്പം ദേവസ്വം വകുപ്പിന്റെ ചുമതല കൂടി നൽകിയാണ് കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾക്ക് താൽക്കാലിക പരിഹാരം കണ്ടത്.

article-image

DSDSDSDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed