പ്രതിസന്ധിയിലായ മലയാളി യുവാവിന് തുണയായി ഡബ്ല്യു.എം.എഫ് ബഹ്‌റൈൻ; ഫായീസ് നാട്ടിലേക്ക് മടങ്ങി


പ്രദീപ് പുറവങ്കര

മനാമ: പ്രവാസലോകത്ത് നിയമക്കുരുക്കിലും രോഗാവസ്ഥയിലും അകപ്പെട്ട് വഴിമുട്ടിയ തിരുവനന്തപുരം സ്വദേശിയായ യുവാവിന് രക്ഷകരായി വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബഹ്‌റൈൻ നാഷണൽ കൗൺസിൽ. തിരുവനന്തപുരം സ്വദേശി ഫായീസ് സൈഫുദ്ദീനാണ് സംഘടനയുടെ സഹായത്തോടെ സുരക്ഷിതമായി നാട്ടിലെത്തിയത്.

ജോലി തേടി ബഹ്റൈനിലെത്തിയ ഫായീസിന് അപ്രതീക്ഷിതമായി പാസ്‌പോർട്ട് നഷ്ടപ്പെടുകയും വിസ കാലാവധി കഴിഞ്ഞതിനെ തുടർന്നുണ്ടായ നിയമപരമായ തടസ്സങ്ങൾ മൂലം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വരികയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ കടുത്ത പ്രമേഹരോഗം മൂലം മരുന്നുകൾ പോലും വാങ്ങാനാവാതെ ഇദ്ദേഹം വലിയ പ്രതിസന്ധിയിലായി. വിവരമറിഞ്ഞ ഡബ്ല്യു.എം.എഫ് ഭാരവാഹികൾ ഉടനടി ഇടപെട്ട് ഫായീസിന് ആവശ്യമായ അടിയന്തര ചികിത്സയും മരുന്നുകളും ലഭ്യമാക്കി.

നാട്ടിലേക്ക് മടങ്ങുന്നതിന് പ്രധാന തടസ്സമായി നിന്നിരുന്ന വലിയൊരു തുകയുടെ വിസ പിഴ (Fine) സംഘടന പൂർണ്ണമായി അടച്ചുതീർത്തു. നിയമനടപടികൾ വേഗത്തിലാക്കി, ഒടുവിൽ വിമാന ടിക്കറ്റും നൽകി മെയ് 18-നാണ് ഭാരവാഹികൾ ഇദ്ദേഹത്തെ നാട്ടിലേക്ക് യാത്രയാക്കിയത്. പ്രതിസന്ധിയിലാകുന്ന പ്രവാസികൾക്ക് താങ്ങും തണലുമായി സംഘടന എന്നും മുന്നിലുണ്ടാകുമെന്ന് ഡബ്ല്യു.എം.എഫ് ഭാരവാഹികൾ വ്യക്തമാക്കി.

article-image

bcvbcb

You might also like

  • Lulu Exchange
  • Straight Forward

Most Viewed