സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കാൻ പുതിയ സർക്കാർ; മഞ്ഞക്കുറ്റികൾ നീക്കിയേക്കും


ഷീബ വിജയൻ

കേരളത്തിൽ കനത്ത ജനകീയ പ്രതിരോധത്തിന് വഴിവെച്ച കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ റദ്ദാക്കാൻ വി.ഡി. സതീശൻ സർക്കാർ ഒരുങ്ങുന്നു. ഇന്ന് ചേരുന്ന രണ്ടാമത്തെ മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. മുൻപ് എൽഡിഎഫ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കുന്നതോടെ സംസ്ഥാനത്തുടനീളം സ്ഥാപിച്ച സിൽവർ ലൈൻ സർവേക്കല്ലുകൾ (മഞ്ഞക്കുറ്റികൾ) നീക്കം ചെയ്യാൻ വഴിയൊരുങ്ങും. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സതീശൻ ഈ പദ്ധതിക്കെതിരെയുള്ള സമരങ്ങൾക്ക് മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

article-image

0io0uuy

You might also like

  • Lulu Exchange
  • Straight Forward

Most Viewed