ഗസ്സയിലേക്ക് പോകുന്ന 'ഫ്രീഡം ഫ്ലോട്ടില്ല' സംഘാടകർക്ക് യുഎസ് ഉപരോധം
ഷീബ വിജയൻ
ഇസ്രായേൽ ഉപരോധം ലംഘിച്ച് ഗസ്സയിലേക്ക് കപ്പൽ മാർഗ്ഗം മാനുഷിക സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കുന്ന 'ഫ്രീഡം ഫ്ലോട്ടില്ല' കപ്പൽവ്യൂഹത്തിന്റെ സംഘാടകർക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഈ നീക്കം മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനും ഹമാസിനെ സഹായിക്കാനുമുള്ളതാണെന്നാണ് യുഎസ് ട്രഷറി വകുപ്പിന്റെ ആരോപണം. ജോർദാൻ, സ്പെയിൻ, ബെൽജിയം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന നാല് പ്രമുഖ ഫലസ്തീൻ അനുകൂല പ്രവർത്തകരുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ് തീരുമാനം. എന്നാൽ ഈ നടപടി അടിസ്ഥാനരഹിതമാണെന്ന് സംഘാടകർ പ്രതികരിച്ചു.
dsasdsdadsa

