പക്ഷാഘാതം ബാധിച്ച രോഗിയുടെ പണം തട്ടിയ നഴ്സിന്റെ 10 വർഷം തടവ് ശിക്ഷ ബഹ്റൈൻ കോടതി ശരിവെച്ചു
പ്രദീപ് പുറവങ്കര
മനാമ: പക്ഷാഘാതം ബാധിച്ചു കിടപ്പിലായ രോഗിയുടെ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് ഇലക്ട്രോണിക് ബാങ്കിങ് തട്ടിപ്പിലൂടെ 25,750 ബഹ്റൈനി ദീനാർ കവർന്ന നഴ്സിന്റെ 10 വർഷം തടവ് ശിക്ഷ ബഹ്റൈൻ ഹൈ ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു. തടവ് ശിക്ഷയ്ക്ക് പുറമെ 5,000 ദീനാർ പിഴയും, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇരയായ രോഗിയുടെ മൊബൈൽ ഫോൺ കൈക്കലാക്കിയ പ്രതി, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റം വഴിയാണ് തട്ടിപ്പ് നടത്തിയത്. ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് (OTP) ദുരുപയോഗം ചെയ്തും വ്യാജ വിവരങ്ങൾ രേഖപ്പെടുത്തിയുമാണ് പണം കൈമാറിയത്. ഇങ്ങനെ തട്ടിയെടുത്ത 25,750 ദീനാർ നഴ്സ് ആദ്യം സ്വന്തം ലോക്കൽ അക്കൗണ്ടിലേക്കും പിന്നീട് ഏഷ്യയിലുള്ള തന്റെ നാട്ടിലേക്കും അയക്കുകയായിരുന്നു. ഇതിൽ 3,500 ദീനാർ പിന്നീട് ഇവർ തിരികെ നിക്ഷേപിച്ചു.
2025 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പിതാവിന്റെ അക്കൗണ്ടിൽ നിന്ന് വലിയ തുകകൾ നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട മകൻ അധികൃതർക്ക് പരാതി നൽകിയതോടെയാണ് ഈ വൻ തട്ടിപ്പ് പുറത്തായത്.
sdfsdf

