ഹജ്ജ് ഒരുക്കങ്ങൾ ഊർജ്ജിതമാക്കി ബഹ്റൈൻ ഹജ്ജ് മിഷൻ; തീർത്ഥാടകർ സൗദിയിൽ എത്തിത്തുടങ്ങി


പ്രദീപ് പുറവങ്കര

മനാമ: ഈ വർഷത്തെ (ഹിജ്റ 1447 / ഒക്ടോബർ 2026) ഹജ്ജ് തീർത്ഥാടകർ സൗദി അറേബ്യയിൽ എത്തിത്തുടങ്ങിയ പശ്ചാത്തലത്തിൽ ഒരുക്കങ്ങൾ ഊർജ്ജിതമാക്കി ബഹ്റൈൻ ഹജ്ജ് മിഷൻ. ഹജ്ജ് മിഷൻ മേധാവി ഷെയ്ഖ് അദ്നാൻ ബിൻ അബ്ദുള്ള അൽ ഖത്താന്റെ അധ്യക്ഷതയിൽ ചേർന്ന ഏകോപന യോഗം വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി.

പുണ്യസ്ഥലങ്ങളിലെ ഗതാഗത സൗകര്യങ്ങൾ, തീർത്ഥാടകരുടെ സുരക്ഷിതമായ നീക്കം, ആരോഗ്യ-പ്രതിരോധ നടപടികൾ, മക്കയിലും മറ്റ് പുണ്യസ്ഥലങ്ങളിലും ബഹ്റൈൻ തീർത്ഥാടകർക്കായി ഒരുക്കുന്ന ക്ലിനിക്കുകളുടെ സജ്ജീകരണം എന്നിവ യോഗം വിശദമായി ചർച്ച ചെയ്തു. തീർത്ഥാടകർക്ക് സുരക്ഷിതവും വ്യവസ്ഥാപിതവുമായ സേവനങ്ങൾ ഉറപ്പാക്കാൻ എല്ലാ കമ്മിറ്റികളും സംയോജിതമായി പ്രവർത്തിക്കണമെന്ന് ഷെയ്ഖ് അദ്നാൻ നിർദ്ദേശിച്ചു. ഹജ്ജ് ക്യാമ്പുകളിലെ സുരക്ഷാ പദ്ധതികളും അദ്ദേഹം വിലയിരുത്തി.

അതേസമയം, തീർത്ഥാടകർ ബഹ്റൈൻ-സൗദി അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് കമ്മ്യൂണിക്കേഷൻ ആൻഡ് കോർഡിനേഷൻ ബ്രാഞ്ച് മേധാവി ലെഫ്റ്റനന്റ് കേണൽ ഫാത്തിമ അൽ മുജൈറൻ ആവശ്യപ്പെട്ടു. ക്യാമ്പുകൾക്കുള്ളിൽ ഷോർട്ട് സർക്യൂട്ട്, തീപിടുത്തം എന്നിവ ഒഴിവാക്കാൻ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ അശ്രദ്ധമായ ഉപയോഗവും മൾട്ടി-പ്ലഗ്ഗുകളിൽ അമിതഭാരം നൽകുന്നതും ഒഴിവാക്കണം. ക്യാമ്പുകളിലെ ശുചിത്വം പാലിക്കാനും അമിതമായ തിരക്ക് കൂട്ടുന്നത് ഒഴിവാക്കാനും തീർത്ഥാടകർ സംഘാടകരുമായി പൂർണ്ണമായി സഹകരിക്കണമെന്നും റേഡിയോ പരിപാടിയിലൂടെ അവർ അഭ്യർത്ഥിച്ചു.

article-image

fsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed