ഭൂട്ടാൻ വഴി വാഹനക്കള്ളക്കടത്ത്: വ്യാജ രജിസ്‌ട്രേഷനിൽ 15,000 വാഹനങ്ങൾ ഇന്ത്യയിലെത്തിച്ചതായി കസ്റ്റംസ്


ശാരിക l ദേശീയം

ഭൂട്ടാൻ അതിർത്തി വഴി നടക്കുന്ന വൻതോതിലുള്ള വാഹനക്കള്ളക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കസ്റ്റംസിന്റെ 'ഓപറേഷൻ നുംഖോർ' അന്വേഷണത്തിലൂടെ ഇപ്പോൾ പുറത്തുവരുന്നത്. വ്യാജ രജിസ്‌ട്രേഷൻ രേഖകൾ ചമച്ച് ഏകദേശം 15,000 വാഹനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചതായാണ് കണ്ടെത്തൽ. സൂപ്പർ കാറുകളും അത്യാധുനിക ബൈക്കുകളും ഉൾപ്പെടെയുള്ളവ ഇത്തരത്തിൽ കടത്തിയതിലൂടെ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പാണ് നടന്നിരിക്കുന്നത്. സെലിബ്രിറ്റികളും സിനിമാ താരങ്ങളും ഉൾപ്പെടെയുള്ള പ്രമുഖർ ഈ കേസിൽ കസ്റ്റംസ് നിഴലിലാണെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ വാഹനങ്ങൾ വ്യാജമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് നൽകേണ്ട ഉയർന്ന നികുതി ഒഴിവാക്കാനാണ് ഭൂട്ടാൻ വഴിയുള്ള ഈ സുരക്ഷിത പാത സംഘം തിരഞ്ഞെടുത്തത്. ലഭ്യമായ കണക്കുകൾ പ്രകാരം അസമിൽ മാത്രം ഇത്തരത്തിലുള്ള 464 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം കേരളത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രം ഇത്തരത്തിൽ നികുതി വെട്ടിച്ച് എത്തിച്ച അൻപതിലധികം വാഹനങ്ങൾ കസ്റ്റംസ് ഇതിനോടകം പിടിച്ചെടുത്തു കഴിഞ്ഞു.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed