ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അസോസിയേഷൻ പ്രവർത്തകരും സന്നദ്ധ സേവകരും ഉൾപ്പെടെ നിരവധി പേർ ക്യാമ്പിൽ പങ്കാളികളായി.
സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, മനോജ് വടകര, റംഷാദ് അയിലക്കാട്, റഫീഖ്, മജീദ് തണൽ, ബദ്റുദ്ദീൻ പൂവാർ തുടങ്ങിയ പ്രമുഖർ ക്യാമ്പ് സന്ദർശിച്ചു.
ഫ്രൻഡ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ എന്നിവർക്കൊപ്പം ജമാൽ ഇരിങ്ങൽ, ജലീൽ അബ്ദുല്ല, ഗഫൂർ മൂക്കുതല, അനീസ് വി.കെ, ഇജാസ്, റഷീദ സുബൈർ, ലൂന ഷഫീഖ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അസോസിയേഷൻ ഇത്തരമൊരു സംരംഭം സംഘടിപ്പിച്ചത്.
adsds



