കേരളത്തിൽ വൈദ്യുതി ഉപയോഗം സർവ റെക്കോർഡും ഭേദിച്ചു


ഷീബ വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വൈദ്യുതി ഉപയോഗം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഇന്നലത്തെ ആകെ ഉപയോഗം 116.11 ദശലക്ഷം യൂണിറ്റാണ്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത (Peak Demand) 6013 മെഗാവാട്ടായും ഉയർന്നു. 2024 മെയ് മാസത്തിലുണ്ടായ 115.94 ദശലക്ഷം യൂണിറ്റിന്റെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്.

ചൂട് വർദ്ധിച്ചതോടെ എസികളുടെയും ഇൻഡക്ഷൻ അടുപ്പുകളുടെയും ഉപയോഗം ക്രമാതീതമായി വർദ്ധിച്ചതാണ് വൈദ്യുതി ഉപഭോഗം ഉയരാൻ കാരണമായത്. വടക്കൻ ജില്ലകളിൽ പലയിടത്തും അപ്രഖ്യാപിത ലോഡ്ഷെഡിംഗ് അനുഭവപ്പെടുന്നുണ്ട്. വൈകുന്നേരത്തെ ആവശ്യകത 6300 മെഗാവാട്ട് കടന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി സൂചിപ്പിച്ചു. നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് കെഎസ്ഇബി ചെയർമാൻ അറിയിച്ചു.

article-image

ോേ്േോ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed