പശ്ചിമേഷ്യൻ സംഘർഷസാധ്യത; മുൻനിര അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളെ ഒഴിവാക്കി വിഴിഞ്ഞം തുറമുഖം
ശാരിക l കേരളം
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷസാധ്യതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വിഴിഞ്ഞം തീരം തേടിയെത്തിയ മുൻനിര അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളെ വിഴിഞ്ഞം തുറമുഖം ഒഴിവാക്കി. തുറമുഖത്തിന്റെ നിലവിലെ ശേഷിയേക്കാൾ അധികം കണ്ടെയ്നറുകൾ കൈകാ്യം ചെയ്യാൻ പ്രയാസമുള്ളതിനാലാണ് കപ്പലുകളുടെ അപേക്ഷകൾ നിരസിച്ചത്. ജർമ്മൻ ഷിപ്പിംഗ് കമ്പനിയായ ഹാപാങ് ലോയ്ഡ്, തായ്‌വാൻ കമ്പനിയായ എവർഗ്രീൻ, ഡാനിഷ് കമ്പനിയായ മെഴ്സ്ക്, ദക്ഷിണ കൊറിയയുടെ ഹ്യുണ്ടായ് എന്നീ പ്രമുഖ കമ്പനികളാണ് ബർത്തിംഗിനായി അനുമതി തേടി വിഴിഞ്ഞത്തെ സമീപിച്ചത്.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഗൾഫ് മേഖലയിലേക്കുള്ള കപ്പൽ ഗതാഗതം മന്ദഗതിയിലായതോടെയാണ് പല കമ്പനികളും വിഴിഞ്ഞത്ത് ബർത്തിംഗിനും ചരക്കിറക്കുന്നതിനുമായി അനുമതി തേടിയത്. നിലവിൽ പ്രതിമാസം 60-ൽ ഏറെ കപ്പലുകളും അറുപതിനായിരത്തിലധികം കണ്ടെയ്നറുകളുമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. പുതിയ സാഹചര്യത്തിൽ കപ്പൽ അടുപ്പിക്കാൻ നിവൃത്തിയില്ലാത്തതിനാൽ അനുമതി തേടിയെത്തിയ ഷിപ്പിംഗ് കമ്പനികളെ വിഴിഞ്ഞം മടക്കി അയക്കുകയായിരുന്നു.
രണ്ടാംഘട്ട നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി കമ്മീഷനിംഗ് നടത്തി കൂടുതൽ കപ്പലുകൾക്ക് ബർത്ത് ചെയ്യാനും യാർഡ് സ്പേസ് ഒരുക്കാനുമാണ് അദാനി ഗ്രൂപ്പ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
ujkhjk



