തൃശ്ശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കിയേക്കും; മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മരണം 13 ആയി
ഷീബ വിജയൻ I കേരളം
തൃശ്ശൂർ: വടക്കാഞ്ചേരി മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ വൻ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ ദേവസ്വങ്ങൾ ആലോചിക്കുന്നു. വെടിക്കെട്ട് ഒഴിവാക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട് അറിഞ്ഞശേഷം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അന്തിമ തീരുമാനമെടുക്കും. നിലവിൽ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനാണ് മുൻഗണനയെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി.
സ്‌ഫോടനത്തിൽ മരിച്ച 13 പേരിൽ ഒമ്പത് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് ചികിത്സയിലുള്ള 13 പേരിൽ പത്തുപേർ തീവ്രപരിചരണ വിഭാഗത്തിലും രണ്ടുപേർ വെന്റിലേറ്ററിലുമാണ്. അഞ്ച് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി മൂന്ന് കെഡാവർ നായകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കൾ പരിശോധിക്കാൻ പ്രത്യേക നായകളെയും കൊണ്ടുവരും. അപകടസ്ഥലത്തിന് സമീപം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നവർ ഉടൻ 108 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. സ്ഥലത്ത് ആംബുലൻസ് സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.
sdfsf



