വേനൽ കടുത്തു; ജ്യൂസ് കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന പരിശോധന


ഷീബ വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിച്ച സാഹചര്യത്തിൽ ജ്യൂസ് കടകളിലും കുപ്പിവെള്ള വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. മാർച്ച് ഒന്നു മുതൽ നടത്തിയ 3641 പരിശോധനകളിൽ വീഴ്ച കണ്ടെത്തിയ 510 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

ജ്യൂസുകളിൽ ഉപയോഗിക്കുന്ന ഐസിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. മലിനമായ വെള്ളത്തിൽ നിന്നുള്ള ഐസ് രോഗങ്ങൾ പടരാൻ കാരണമാകും. കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാൻ സാമ്പിളുകൾ ശേഖരിച്ചു വരികയാണ്. കൃത്രിമ പാനീയങ്ങൾക്കും ഷവർമ പോലുള്ള ഭക്ഷണങ്ങൾക്കും പ്രത്യേക പരിശോധനകൾ തുടരുമെന്നും ശുദ്ധജലം മാത്രം കുടിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

article-image

്ിേ്േേോ്

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed