അഴിമതി ആരോപണം: ഇംപീച്ച്മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു
ഷീബ വിജയൻ
കൈക്കൂലി കേസിൽ ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വർമ്മ ഔദ്യോഗിക പദവി രാജിവെച്ചു. പാർലമെന്റിൽ ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഈ രാജി. നേരത്തെ സുപ്രീം കോടതി കൊളീജിയം അദ്ദേഹത്തോട് രാജിവെക്കാൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
2025 മാർച്ചിലെ ഹോളി ദിനത്തിൽ യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തമാണ് അഴിമതി വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വീട്ടിൽ നിന്ന് 15 കോടി രൂപ കണ്ടെത്തുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ നോട്ടുകളെക്കുറിച്ച് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ നൽകിയ റിപ്പോർട്ടും മുറിയിലെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പരസ്യപ്പെടുത്തിയിരുന്നു.
അന്വേഷണത്തിൽ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം ലോകസഭാംഗങ്ങൾ ഒപ്പിട്ട പ്രമേയം പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ഈ കടുത്ത നടപടികളുമായി രാജ്യം മുന്നോട്ട് പോകുന്നതിനിടെയാണ് ഇപ്പോൾ രാജിയുണ്ടായിരിക്കുന്നത്.
defsadqaqsdqs




