നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ബിഹാറിൽ ബിജെപി മുഖ്യമന്ത്രി വന്നേക്കും


ഷീബ വിജയൻ

ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന്റെ ചേംബറിൽ വെച്ചായിരുന്നു ചടങ്ങ്. ഇതിന്റെ മുന്നോടിയായി അദ്ദേഹം ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവെച്ചിരുന്നു. വൈകാതെ തന്നെ മുഖ്യമന്ത്രി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞേക്കും. ഈ മാസം 14-ന് ബിഹാറിലെ പുതിയ എൻഡിഎ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായാകും ഒരു ബിജെപി നേതാവ് മുഖ്യമന്ത്രിയാകുന്നത്. എന്നാൽ ബിജെപിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് നിതീഷ് രാജ്യസഭയിലേക്ക് പോകുന്നതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി.

article-image

cxdsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed