അമേരിക്ക 'റെഡ് ലൈൻ' കടന്നാൽ തിരിച്ചടി മേഖലയ്ക്ക് പുറത്തേക്കും; മുന്നറിയിപ്പുമായി ഇറാൻ


പ്രദീപ് പുറവങ്കര I അന്തർദേശീയം

ടെഹ്‌റാൻ: അമേരിക്കയും സഖ്യകക്ഷികളും തങ്ങളുടെ പരിധി ലംഘിച്ചാൽ പ്രത്യാഘാതം പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങില്ലെന്ന് ഇറാന്റെ ശക്തമായ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകി. ഇതുവരെ തങ്ങൾ വലിയ രീതിയിലുള്ള ആത്മസംയമനം പാലിച്ചിരുന്നതായും തിരിച്ചടിക്കാനുള്ള ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അതീവ ജാഗ്രത പുലർത്തിയിരുന്നതായും ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി.

എന്നാൽ, ഇനി മുതൽ ഇത്തരം പരിഗണനകളൊന്നും ഉണ്ടാകില്ലെന്നും അമേരിക്കൻ സൈന്യം നിശ്ചയിക്കപ്പെട്ട 'ചുവപ്പ് രേഖകൾ' ലംഘിച്ചാൽ പ്രതികാരം മേഖലയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും ഇറാൻ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിച്ചു. അമേരിക്കയുടെയും പങ്കാളിത്ത രാജ്യങ്ങളുടെയും പ്രധാന അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും വർഷങ്ങളോളം നീണ്ടുനിൽക്കുന്ന രീതിയിൽ മേഖലയിലെ എണ്ണ-വാതക വിതരണ ശൃംഖലകൾ തടസ്സപ്പെടുത്തുമെന്നും ഐആർജിസി ഭീഷണിപ്പെടുത്തി.

ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിന്റെ അന്ത്യശാസനത്തിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പ്രഖ്യാപനം. അമേരിക്കയുടെ ഏത് നീക്കത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും യുദ്ധമുണ്ടായാൽ അതിന്റെ ആഘാതം ആഗോളതലത്തിൽ അനുഭവപ്പെടുമെന്നും ഇറാൻ പ്രസ്താവനയിലൂടെ ഓർമ്മിപ്പിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed