ഇറാൻ്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ വീണ്ടും സ്ഫോടനം


ശാരിക I അന്തർദേശീയം

ടെഹ്‌റാൻ: ഇറാൻ്റെ എണ്ണക്കയറ്റുമതിയുടെ സിംഹഭാഗവും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ വീണ്ടും ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച ദ്വീപിന് നേരെ ആക്രമണം നടന്നതായി ഇറാൻ്റെ മെഹർ വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്. പേർഷ്യൻ ഗൾഫിൽ ഇറാൻ്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ഈ മേഖല ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ മാർച്ച് പകുതിയോടെ അമേരിക്കൻ സൈന്യം ഈ ദ്വീപിന് നേരെ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സ്ഫോടനങ്ങൾ ഉണ്ടായിരിക്കുന്നത്. ടെഹ്‌റാനെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായും തന്ത്രപരമായും ഏറെ പ്രാധാന്യമുള്ളതാണ് പേർഷ്യൻ ഗൾഫിലെ ഈ ദ്വീപുകൾ. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഖാർഗ് ദ്വീപിന് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ ഇറാൻ്റെ എണ്ണ വ്യാപാരത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.

ആക്രമണത്തിൻ്റെ ആഘാതത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എണ്ണ വിപണിയെ നേരിട്ട് ബാധിക്കുന്ന മേഖലയായതിനാൽ അന്താരാഷ്ട്ര തലത്തിലും ഈ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്.

article-image

asdsadsadssad

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed