ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് കമാൻഡർ ഇൻ ചീഫും പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രിയും കൂടിക്കാഴ്ച നടത്തി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (BDF) കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയും പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ നടന്ന കൂടിക്കാഴ്ചയിൽ പ്രതിരോധ കാര്യ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള ബിൻ ഹസൻ അൽ നുഐമിയും പങ്കെടുത്തു.

രാജ്യത്തിന്റെ ആധുനിക വികസന പ്രക്രിയയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രി നടത്തുന്ന മികച്ച ഇടപെടലുകളെയും അദ്ദേഹം വഹിക്കുന്ന ഉത്തരവാദിത്തങ്ങളെയും കമാൻഡർ ഇൻ ചീഫ് പ്രശംസിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും നേതൃത്വത്തിൽ വിവിധ സർക്കാർ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം രാജ്യപുരോഗതിക്ക് അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ചയായി. രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ബി.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്ന് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed