'ഡാഷ് മോനേ രേവന്താ.... മറുപടി വരുന്നുണ്ട്'; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍
ഷീബ വിജയൻ
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ട്. അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് ഇപ്പോൾ സമയമില്ലാത്തതിനാൽ മറുപടി പറയുന്നില്ല. ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. നേമത്ത് നടന്ന റോഡ് ഷോയിൽ രേവന്ത് റെഡ്ഡി നീ പോ മോനേ വിജയാ എന്ന് വിളിച്ചിരുന്നു. ഇതിന് പുറമെ കേരളത്തിലെയും തെലങ്കാനയിലെയും വികസനത്തെക്കുറിച്ച് സംവാദത്തിന് തയ്യാറാണെന്ന് കാട്ടി രേവന്ത് റെഡ്ഡി കത്ത് നൽകുകയും ചെയ്തിരുന്നു. നിലവിൽ ഇത്രയേ പറയുന്നുള്ളൂവെന്നും വിശദമായ മറുപടി പിന്നീട് നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
waqqweqwe




