ലബനാൻ-സിറിയ അതിർത്തിയിൽ ഇസ്രായേൽ ബോംബാക്രമണം; നാല് മരണം
ഷീബ വിജയൻ
ബെയ്റൂട്ട്: ലബനാൻ-സിറിയ അതിർത്തിക്ക് സമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ലബനാനിലെ മജ്ദൽ അഞ്ജാർ പ്രദേശത്തായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ ഒരാൾ സിറിയൻ പൗരനാണ്. ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് (PIJ) അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ അവകാശപ്പെട്ടെങ്കിലും ഇതിന് തെളിവുകൾ നൽകിയിട്ടില്ല.
2024-ൽ അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ധാരണ നിലവിൽ വന്നെങ്കിലും ഇസ്രായേൽ അത് ലംഘിക്കുകയാണെന്ന് ലബനാൻ ആരോപിക്കുന്നു. കരാർ ലംഘിച്ച് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതിനോടകം നൂറിലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ തുടർച്ചയായ ലംഘനങ്ങൾക്കെതിരെ ലബനാൻ കഴിഞ്ഞ മാസം യുഎന്നിൽ പരാതി നൽകിയിരുന്നു.
xzxczda


