കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഉടൻ; കെ. ബാബു മത്സരിക്കില്ല, പാലക്കാട് പുതിയ മുഖം


ഷീബ വിജയൻ

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. സിറ്റിംഗ് എംഎൽഎമാരെയും സംവരണ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയുമാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' അവസാനിക്കുന്നതിന് മുൻപ് പ്രഖ്യാപനം നടത്താനാണ് നീക്കം.

നിലവിലെ 21 എംഎൽഎമാരിൽ കെ. ബാബു ഇത്തവണ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ ബാബുവിന്റെ കൂടി അഭിപ്രായം തേടിയ ശേഷമാകും പുതിയ സ്ഥാനാർത്ഥിയെ തീരുമാനിക്കുക. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി വിട്ട സാഹചര്യത്തിൽ പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ എംപിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാകും പുതിയ ആളെ കണ്ടെത്തുക. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ ധാരണയിലെത്താൻ തിങ്കളാഴ്ച വിശാല കെപിസിസി യോഗം ചേരും.

article-image

dfeasfdsfds

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed