തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് ഭീഷണി; ശശികല പുതിയ പാർട്ടി രൂപീകരിക്കുന്നു
ഷീബ വിജയൻ
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി വി.കെ. ശശികല. ജയലളിതയുടെ തോഴിയായിരുന്ന ശശികല പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്നതായാണ് വിവരം. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24-ന് രാമനാഥപുരത്ത് വെച്ച് പ്രഖ്യാപനമുണ്ടാകും. ഇതിനായുള്ള പന്തൽ നിർമ്മാണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
എഐഎഡിഎംകെയിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സ്വന്തം പാർട്ടി എന്ന തീരുമാനത്തിലേക്ക് ശശികല എത്തിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 40 മണ്ഡലങ്ങളിൽ ശശികലയുടെ പാർട്ടി മത്സരിച്ചേക്കും. നിലവിൽ എൻഡിഎ മുന്നണിക്കൊപ്പമുള്ള എഐഎഡിഎംകെയുടെ വോട്ട് ബാങ്കിൽ ശശികലയുടെ നീക്കം വലിയ വിള്ളലുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. 2027 വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ശശികലയ്ക്ക് അയോഗ്യതയുണ്ടെങ്കിലും പാർട്ടിയെ മുന്നിൽ നിന്ന് നയിക്കാനാണ് അവരുടെ തീരുമാനം.
ewddsdesw


