അർഹരായ കുടുംബങ്ങൾക്ക് ഹമദ് രാജാവിന്റെ റമദാൻ ധനസഹായം


പ്രദീപ് പുറവങ്കര l ബഹ്റൈൻ

മനാമ: റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (RHF) കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ബഹ്‌റൈനി കുടുംബങ്ങൾക്ക് ഹമദ് രാജാവിന്റെ പ്രത്യേക റമദാൻ ധനസഹായം ലഭിക്കും. വിശുദ്ധ മാസത്തിൽ ജനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും അന്തസ്സായ ജീവിതം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. രാജാവിന്റെ പ്രതിനിധിയും റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിലാണ് സഹായ വിതരണം നടക്കുന്നത്. ഫൗണ്ടേഷന്റെ സംരക്ഷണയിലുള്ള അനാഥരും വിധവകളും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

റമദാൻ മാസത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ കുടുംബങ്ങളെ ഈ സഹായം പ്രാപ്തരാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബഹ്‌റൈനിലെ എല്ലാ പൗരന്മാർക്കും അന്തസ്സുള്ള ജീവിതം ഉറപ്പാക്കാനുള്ള രാജാവിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ സഹായമെന്നും, സാമൂഹിക ഐക്യദാർഢ്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാനുഷിക സമീപനമാണ് രാജാവ് സ്വീകരിക്കുന്നതെന്നും ശൈഖ് നാസർ പറഞ്ഞു. ബഹ്‌റൈനിലെ അർഹരായ കുടുംബങ്ങൾക്ക് വൈവിധ്യമാർന്ന സഹായങ്ങൾ എത്തിക്കുന്നതിൽ നിർണായക പങ്കാണ് ആർ.എച്ച്.എഫ് വഹിക്കുന്നത്. രാജാവിന്റെ ദർശനങ്ങൾക്കനുസരിച്ച് ഗുണനിലവാരമുള്ള സേവനങ്ങൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ ഫൗണ്ടേഷൻ സജ്ജമാണെന്ന് ആക്ടിങ് സെക്രട്ടറി ജനറൽ ഇബ്രാഹിം അൽ ദോസരി അറിയിച്ചു.

article-image

gg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed