16 കാരിയെ പീഡിപ്പിച്ച കേസിൽ മുൻ എസ്ഐ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ
ശാരിക l കേരളം
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മോട്ടിവേഷണൽ സ്പീക്കറും പോലീസ് സേനയിൽ നിന്ന് സ്വയം വിരമിച്ചയാളുമായ ഫിലിപ്പ് മമ്പാടിനെ നിലമ്പൂർ പോലീസ് പിടികൂടി. 2025 സെപ്റ്റംബറിൽ പെൺകുട്ടി കോഴിക്കോട് ചേവായൂർ പോലീസിൽ നൽകിയ പരാതി പിന്നീട് നിലമ്പൂർ പോലീസിന് കൈമാറുകയായിരുന്നു. മോട്ടിവേഷൻ ക്ലാസിനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി കാസർഗോഡുള്ള ലോഡ്ജിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
കൗൺസലിംഗിനിടയിലാണ് പെൺകുട്ടി ക്രൂരമായ പീഡനവിവരം വെളിപ്പെടുത്തിയത്. പെരിന്തൽമണ്ണ എസ്ഐ ആയിരിക്കെ ലഹരിക്കെതിരായ മോട്ടിവേഷൻ ക്ലാസുകൾ സജീവമായി നടത്തുന്നതിനായാണ് ഇയാൾ സർവീസിൽ നിന്ന് സ്വയം വിരമിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് നിലമ്പൂർ പോലീസ് അറിയിച്ചു.
fgdfg


