പമ്പ ആഗോള അയ്യപ്പസംഗമം; പങ്കെടുക്കാത്ത 'നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ എട്ട് ലക്ഷം രൂപയുടെ ബില്ല്


ശാരിക l കേരളം

പമ്പയിൽ കഴിഞ്ഞ സെപ്റ്റംബർ 20-ന് നടന്ന ആഗോള അയ്യപ്പസംഗമത്തിൽ വൻ ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ട്. പരിപാടിയിൽ പങ്കെടുക്കാത്ത 'നന്ദഗോവിന്ദം ഭജൻസ്' എന്ന ട്രൂപ്പിന്റെ പേരിൽ എട്ട് ലക്ഷം രൂപയുടെ ബില്ല് കണക്കിൽപ്പെടുത്തിയതായാണ് കണ്ടെത്തൽ. എന്നാൽ അത്തരമൊരു ദിവസം തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നും തങ്ങൾ പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും നന്ദഗോവിന്ദം ട്രൂപ്പ് ഭാരവാഹികൾ വ്യക്തമാക്കി.

ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് നന്ദഗോവിന്ദം ഭജൻസിന് പണം നൽകിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. സംഗമം നടന്ന ദിവസം രാവിലെ ഭക്തിഗാന സദസ്സാണ് നടന്നതെങ്കിലും അതിൽ തങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇതുവരെ പമ്പയിലോ സന്നിധാനത്തോ പരിപാടികൾ അവതരിപ്പിച്ചിട്ടില്ലെന്നും ട്രൂപ്പ് അംഗങ്ങൾ അറിയിച്ചു.

ഇല്ലാത്ത പരിപാടിയുടെ പേരിൽ ലക്ഷങ്ങൾ വകമാറ്റിയത് വഴി ദേവസ്വം ബോർഡ് വലിയ വിവാദത്തിലായിരിക്കുകയാണ്.

article-image

nlknn

You might also like

  • NEC

Most Viewed