സർക്കാർ സർവേയ്ക്ക് കോളേജ് വിദ്യാർഥികളെ നിയോഗിക്കുന്നു; എൻഎസ്എസ് വളണ്ടിയർമാർ വീടുകളിലെത്തും


ശാരിക l കേരളം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനുള്ള സർവേയ്ക്ക് കോളേജ് വിദ്യാർഥികളെ നിയോഗിക്കാൻ നിർദേശം. കോളേജുകളിലെ എൻഎസ്എസ് (NSS) വളണ്ടിയർമാരെയാണ് ഈ ദൗത്യത്തിനായി ഉപയോഗപ്പെടുത്തുന്നത്.

ഇത് സംബന്ധിച്ച് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് കർശന നിർദേശം നൽകിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ കത്തുമായാണ് വിദ്യാർഥികൾ വീടുകളിൽ എത്തേണ്ടത്. സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള ജനങ്ങളുടെ അഭിപ്രായമാണ് സർവേയിലൂടെ ശേഖരിക്കുക.

article-image

gfhh

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed