കൊച്ചി മെട്രോ സമയം ദീർഘിപ്പിച്ചു: ഇനി രാത്രി 11 മണി വരെ യാത്ര ചെയ്യാം


ശാരിക l കേരളം

കൊച്ചി: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് സമയം രാത്രി 11 മണി വരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. തൃപ്പൂണിത്തുറ ടെർമിനൽ സജീവമായതോടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർധനവ് കണക്കിലെടുത്താണ് ഈ തീരുമാനം. പുതിയ പരിഷ്കാരം അനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിൽ നിന്ന് അവസാന ട്രെയിൻ രാത്രി 11 മണിക്ക് പുറപ്പെടും.

ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം പ്രമാണിച്ച് ഫെബ്രുവരി 15, 16 തീയതികളിൽ പ്രത്യേക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 15 ഞായറാഴ്ച ശിവരാത്രി ദിവസം തൃപ്പൂണിത്തുറയിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11:30-ന് ആയിരിക്കും.

ഫെബ്രുവരി 16 തിങ്കളാഴ്ച പുലർച്ചെ 4 മണി മുതൽ ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കും. രാവിലെ 6 മണി വരെ 30 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ ലഭ്യമാകും. അതിനുശേഷം പതിവ് ടൈംടേബിൾ പ്രകാരം സർവീസുകൾ തുടരുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

article-image

sdfsf

You might also like

  • NEC

Most Viewed