ശബരിമല സ്വർണ്ണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഹർജി ഹൈക്കോടതി തള്ളി


ശാരിക l കേരള

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. കേസിൽ തന്നെ പ്രതി ചേര്‍ത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച ഹര്‍ജി കോടതി തള്ളി.

തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും അതിനാൽ മോചിപ്പിക്കണമെന്നുമാണ് പങ്കജ് ഭണ്ഡാരി ഹർജിയിലൂടെ ആവശ്യപ്പെട്ടത്. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ സ്വ‍ർ‍ണം താൻ സ്വമേധയാ കൈമാറിയതാണെന്നും അറസ്റ്റിന് മുൻപ് ആറുതവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും അദ്ദേഹം ഹ‍ർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ പങ്കജ് ഭണ്ഡാരിക്ക് ജാമ്യം നൽകരുതെന്ന എസ്ഐടിയുടെ നിലപാട് അംഗീകരിച്ച ഹൈക്കോടതി, കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു.

article-image

sdfsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed