ദുബൈയിൽ വില്ലകൾ നിർമ്മിക്കാൻ റോബോട്ടുകളെത്തുന്നു; പുതിയ പദ്ധതിയുമായി മുനിസിപ്പാലിറ്റി


ഷീബ വിജയൻ
ദുബൈ: ലോകത്തിലെ ആദ്യത്തെ റോബോട്ടിക് റസിഡൻഷ്യൽ വില്ല പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി. നിർമ്മാണ മേഖലയിൽ പൂർണ്ണമായും റോബോട്ടിക് സംവിധാനങ്ങളും നൂതന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തിയാണ് ഈ വില്ലകൾ നിർമ്മിക്കുന്നത്. അന്താരാഷ്ട്ര കൺസോർഷ്യത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ നിർമ്മാണ മേഖലയിലെ ഗവേഷണങ്ങൾക്കായി പുതിയൊരു കേന്ദ്രവും ദുബൈയിൽ സ്ഥാപിക്കും.

ഭാവി നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ റോബോട്ടിക് നിർമ്മാണ രീതി വലിയ മുതൽക്കൂട്ടാകുമെന്ന് അധികൃതർ അറിയിച്ചു. 2033 ആകുമ്പോഴേക്കും നിർമ്മാണ സാങ്കേതിക വിദ്യാരംഗത്തെ ആഗോള നിക്ഷേപം 30 ശതകോടി ഡോളർ കവിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്സ്പോ സിറ്റി ദുബൈയുമായി സഹകരിച്ചാണ് നിർമ്മാണ നവീകരണത്തിനായുള്ള ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

article-image

asddswdsaas

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed