കരോൾ ആൽബം ‘സുകൃത ജനനം’ പുറത്തിറങ്ങി
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ പ്രവാസിയായ സുനിൽ തോമസ് റാന്നി രചന നിർവ്വഹിച്ച ആദ്യ ക്രിസ്മസ് കരോൾ സംഗീത ആൽബം "സുകൃത ജനനം" റിലീസ് ചെയ്തു. ‘പുൽക്കൂട്ടിൽ പിറന്നൊരു പൈതൽ’ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്.
ഇന്ത്യൻ ക്ലബ്ബിൽ നടന്ന ക്രിസ്മസ് ആഘോഷ വേളയിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാദർ ജേക്കബ് തോമസ് കാരക്കലിന്റെ സാന്നിധ്യത്തിൽ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഗാനത്തിന്റെ ഡിജിറ്റൽ റിലീസ് നിർവ്വഹിച്ചു. ചടങ്ങിൽ ഇവന്റ് കോർഡിനേറ്റർ ബിനോജ് മാത്യു, ഇന്ത്യൻ ക്ലബ് ഭാരവാഹികൾ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
സ്റ്റാൻലി എബ്രഹാം റാന്നിയാണ് ഈ ഗാനത്തിന് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. ബോബി പുളിമൂട്ടിൽ വീഡിയോ എഡിറ്റിംഗ് നിർവ്വഹിച്ചു.
dgdfg
