ശുചീകരണ തൊഴിലാളികൾക്കൊപ്പം ദേശീയ ദിനം ആഘോഷിച്ച് ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി


പ്രദീപ് പുറവങ്കര / മനാമ  

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ശുചീകരണ തൊഴിലാളികൾക്കൊപ്പം പ്രഭാതഭക്ഷണം പങ്കിട്ട് ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി മാതൃകയായി. 'കോഴിക്കോട് ഫെസ്റ്റ്' പ്രോഗ്രാമിനോട് അനുബന്ധിച്ചാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. നഗരത്തിലെ ശുചീകരണ തൊഴിലാളികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്തുകൊണ്ട് ദേശീയ ദിനത്തിന്റെ സന്തോഷം അവരിലേക്ക് കൂടി എത്തിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

ദേശീയ ദിന ആഘോഷ കമ്മിറ്റി കൺവീനർ സുബിനാസ് കിട്ടു പരിപാടിക്ക് നേതൃത്വം നൽകി. ബഹ്‌റൈന്റെ വികസനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന തൊഴിലാളികളെ ആദരിക്കുന്നതിനൊപ്പം പ്രവാസ ലോകത്തെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സംരംഭം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

ചടങ്ങിൽ ഒ.ഐ.സി.സി ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി, ദേശീയ കമ്മിറ്റി സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി, റിജിത് മൊട്ടപ്പാറ എന്നിവർ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് അനിൽകുമാർ കെ.പി, കുഞ്ഞമ്മദ് കെ.പി, സെക്രട്ടറിമാരായ വാജിദ് എം, വിൻസന്റ് കക്കയം, അഷറഫ് പുതിയപാലം, അസീസ് ടി.പി മൂലാട്, ഷൈജാസ് ആലോകോട്ടിൽ, ഫാസിൽ, ബിജു കൊയിലാണ്ടി തുടങ്ങിയവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.

article-image

dgdg

You might also like

  • Straight Forward

Most Viewed