സാൻ സിബ മീറ്റ് 2025: വനിതാ സംഗമം നടന്നു


പ്രദീപ് പുറവങ്കര / മനാമ  

ബഹ്‌റൈൻ മാർത്തോമ്മാ സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ എക്യുമെനിക്കൽ സഭകളിലെ വനിതകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച 'സാൻ സിബ മീറ്റ് 2025' സനദിലെ മാർത്തോമ്മാ കോംപ്ലക്സിൽ നടന്നു. സേക്രട്ട് ഹാർട്ട് സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ റോസിലിൻ തോമസ് സംഗമം ഉദ്ഘാടനം ചെയ്തു.

മാർത്തോമ്മാ സുവിശേഷ സേവികാ സംഘം പ്രസിഡന്റ് റവ. ബിജു ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെന്റ് പീറ്റേഴ്സ് യാക്കോബായ ഇടവക വികാരി വെരി റവ. ഫാ. സ്ലീബാ പോൾ കോർ എപ്പിസ്ക്കോപ്പ പ്രാർത്ഥന നിർവ്വഹിച്ചു. 'സ്ത്രീയെ സുന്ദരിയാക്കുന്നത് എന്ത്?' (What Makes Women Beautiful) എന്ന വിഷയത്തെ ആസ്പദമാക്കി റവ. സിസ്റ്റർ റോസിലിൻ തോമസ് വേദപുസ്തക അടിസ്ഥാനത്തിലും, അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ചൈൽഡ് സൈക്കോളജിസ്റ്റ് ഡോ. ഫേബ പേഴ്സി പോൾ സാമൂഹിക-മനശാസ്ത്ര പശ്ചാത്തലത്തിലും ക്ലാസുകൾ നയിച്ചു.

വിവിധ സഭകളിൽ നിന്നുള്ള വൈദികർ ആശംസകൾ നേർന്നു. എക്യുമെനിക്കൽ സഭകളിലെ വനിതകൾ അവതരിപ്പിച്ച ഗാനസന്ധ്യ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. സുവിശേഷ സേവികാ സംഘം സെക്രട്ടറി സുജ ആശിഷ് സ്വാഗതം പറഞ്ഞു. കൺവീനർ ഡെൻസി മാത്യു നന്ദിയും റവ. സാമുവേൽ വർഗീസ് സമാപന പ്രാർത്ഥനയും നിർവ്വഹിച്ചു.

article-image

dgdfg

You might also like

  • Straight Forward

Most Viewed