തദ്ദേശ തിരഞ്ഞെടുപ്പ് വിജയം: കേരളത്തിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ഒ.ഐ.സി.സി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര / മനാമ
കേരളത്തിലെ ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്രവിജയം സമ്മാനിച്ച വോട്ടർമാർക്ക് ഒ.ഐ.സി.സി ബഹ്‌റൈൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ഇടതുപക്ഷത്തിന്റെ ദുർഭരണത്തിന് കേരളം നൽകിയ ശക്തമായ തിരിച്ചടിയാണ് ഈ ജനവിധിയെന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ഓഫീസിൽ നടന്ന വിജയാഘോഷ സമ്മേളനം വിലയിരുത്തി.
ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പത്തു വർഷമായി പിണറായി സർക്കാർ കേരള ജനതയ്ക്കെതിരെ നടത്തുന്ന വെല്ലുവിളികൾക്കും ഭരണപരാജയങ്ങൾക്കുമെതിരായ വിധിയെഴുത്താണിതെന്ന് അദ്ദേഹം പറഞ്ഞു. വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ആലപ്പുഴ ജില്ല പ്രസിഡന്റ് മോഹനകുമാർ നൂറനാടിനെയും, ബിനു കുന്നന്താനത്തെയും സമ്മേളനം അഭിനന്ദിച്ചു.
ദേശീയ കമ്മിറ്റിയുടെയും കോഴിക്കോട്, ആലപ്പുഴ ജില്ല കമ്മിറ്റികളുടെയും നേതൃത്വത്തിൽ കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും പ്രവർത്തകർ വിജയം ആഘോഷിച്ചു. ഒ.ഐ.സി.സി നേതാക്കളായ മനു മാത്യു, പ്രദീപ് മേപ്പയൂർ, ഗിരീഷ് കാളിയത്ത്, സിൻസൻ ചാക്കോ പുലിക്കോട്ടിൽ, നിസ്സാർ കുന്നുംകുളത്തിക്കൽ, സാമുവൽ മാത്യു, രഞ്ജൻ കേച്ചരി, റിജിത്ത് മൊട്ടപ്പാറ, ജോണി താമരശ്ശേരി, ആനി അനു എന്നിവരും വിവിധ ജില്ല കമ്മിറ്റി ഭാരവാഹികളും വിജയാഘോഷത്തിൽ സംസാരിച്ചു.
ിേ്ി
